Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂങ്ങിമരിക്കാൻ ശ്രമം, കമ്പുപൊട്ടി താഴെ വീണു; മധ്യവയസ്കന് ദാരുണാന്ത്യം

മരണം

ചിപ്പി പീലിപ്പോസ്

, ശനി, 26 ഒക്‌ടോബര്‍ 2019 (10:57 IST)
തൂങ്ങിമരിക്കാൻ ശ്രമിക്കവേ കയർപൊട്ടി വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കാറഡുക്ക കരിമ്പുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരണപ്പെട്ടത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കമ്പ് പൊട്ടി മരിക്കുകയായിരുന്നു എന്ന് പൊലീസ്.  
 
ഇയാളെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും പരിചയമുള്ളിടത്തൊക്കെ അന്വോഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീടിനു താഴെയുള്ള കവുങ്ങിൻതോട്ടത്തോടുചേർന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
 
ശരീരത്തിൽ പരിക്കുകളുണ്ട്. കമ്പുപൊട്ടി താഴെവീണാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും