പ്രകൃതിവിരുദ്ധ പീഡനം, എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം: മദ്രസ അധ്യാപകന്‍ കുടുങ്ങി

ബുധന്‍, 20 മാര്‍ച്ച് 2019 (16:25 IST)
പതിനൊന്നുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ബദറുള്‍ ഹുദാ സുന്നി മദ്രസയിലെ അദ്ധ്യാപകനായ പോത്തന്നൂര്‍ സ്വദേശി അലിയാണ് പൊലീസ് വലയിലായത്. 
 
നിരവധി തവണ അദ്ധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പീഡന ശ്രമം എതിര്‍ത്ത കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. വിവരം കുട്ടി മാതാവിനെ അറിയിക്കുകയും മാതാവ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയുമാണ് ചെയ്തത്. 
 
പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ട്രോളൻ‌മാരുടെ ശ്രദ്ധക്ക്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പെരുമാറ്റ ചട്ടം നിലവിൽ വരുന്നു !