തൊപ്പിയെ ചൊല്ലി തർക്കം, കൊല്ലത്ത് ബാറിൽ യുവാവ് 52കാരനെ അടിച്ചുകൊന്നു

വെള്ളി, 2 ഓഗസ്റ്റ് 2019 (19:40 IST)
കൊല്ലം: സ്വകാര്യ ഹോട്ടലിലെ ബാറിലുണ്ടായ തർക്കത്തിൽ 52കാരനെ അടിച്ചുകൊന്ന് യുവാവ്. പള്ളിത്തോട്ടം സ്വദേശിയായ രാജുവാണ് യുവാവിന്റെ അടിയേറ്റ് തൽക്ഷണം മരിച്ചത്. രാജു അടിയേറ്റ് വീണതോടെ യുവാവ് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രക്ഷപ്പെട്ട യുവാവിനെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 
 
മദ്യപച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു തർക്കം. യുവാവിന്റെ തകയിലുണ്ടായിരുന്ന തൊപ്പി മദ്യലഹരിയിലായിരുന്ന രാജൻ എടുത്തതാണ് തർക്കത്തിന് കാരണമായത്. ഇതോടെ ഇരുവരും തമ്മിൽ വാഗ്‌വാദം ഉണ്ടായി, വഴക്കിനിടയിൽ യുവവ് രാജുവിനെ അടിച്ചുവീഴ്ത്തുകയായിരുന്നു അടിയേറ്റ രാജു തൽക്ഷണം തന്നെ മരിച്ചു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുഞ്ഞ് വിശന്ന് കരഞ്ഞിട്ടും പരീക്ഷാ ഹാളിലായിരുന്ന അമ്മയെ മുലയൂട്ടാൻ അനുവദിക്കാതെ അധികൃതർ