Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭിന്നശേഷിക്കാരിയെ ക്രൂരപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

മധ്യപ്രദേശില്‍ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

Differently Abled Girl
ഭോപ്പാല്‍ , ശനി, 25 നവം‌ബര്‍ 2017 (16:38 IST)
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു. 
 
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമം ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 
 
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവം സംസ്ഥാനത്ത് നടന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ ഭിന്നശേഷി വകുപ്പ് തലവന്‍ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പൊലീസ് ഇയളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  
 
കുട്ടികളുടെ സമീപവാസികൂടിയായ പ്രതി ടിവി കാണാന്‍ പെണ്‍കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെവച്ച് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയരായെന്നു കണ്ടെത്തുകയും പ്രതിക്കെതിരെ പോക്‌സോ നിയമമനുസരിച്ച് കേസെടുക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ കടുവയാണെന്ന കാര്യം മറന്നു; വൃദ്ധന് സംഭവിച്ചത് - വീഡിയോ വൈറല്‍