Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

അയല്‍ക്കാരന്റെ വളര്‍ത്തുനായയെ മോഷ്‌ടിച്ച് കറിവെച്ച് തിന്നു; യുവാവിനെതിരെ കേസ്

man arrested
ഗുവാഹത്തി , ശനി, 6 ജൂലൈ 2019 (13:19 IST)
അയല്‍ക്കാരന്റെ വളര്‍ത്തുനായയെ കൊന്ന് കറിവെച്ച് തിന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. അസമിലെ ഗുവാഹത്തിയില്‍ ബുധനാഴ്‌ചയാണ് സംഭവം. യുവാവിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ്  പുറത്തുവിട്ടിട്ടില്ല.

ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിലെ സിമ്രാൻ കുമാരി എന്ന സ്‌ത്രീയുടെ വളര്‍ത്തുനായയെ ആണ് അയല്‍ക്കാരനായ യുവാവും സംഘവും പിടികൂടി കൊന്നത്. സംശയം തോന്നിയ സ്‌ത്രീ രാത്രി വൈകി പൊലീസിനെ വിളിച്ച് പരാതി നല്‍കി.

സ്‌ത്രീയുടെ ആരോപണത്തില്‍ പൊലീസ് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തി. നാലു പേര്‍ നായയെ കൊന്ന് പാചകം ചെയ്‌ത് കഴിച്ചതായി പൊലീസ് കണ്ടെത്തി. യുവാക്കളെ സ്‌റ്റേഷനില്‍ എത്തിച്ച് യുവാവിന്റെ പേരിൽ കേസെടുത്തു.

മണിപ്പൂര്‍ സ്വദേശികളായ പ്രതിയുടെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് വിട്ടയച്ചു.  ഇവര്‍ പരീക്ഷയെഴുതാൻ ഗുവാഹത്തിയിലെത്തിയതാണെന്ന് വ്യക്തമായി.

മണിപ്പൂരിൽ നിന്നും പരീക്ഷയെഴുതാൻ ഗുവാഹത്തിയിലെത്തിയ, പ്രതിയുടെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരെയും പൊലീസ് വിട്ടയച്ചു. വളർത്തുമൃഗത്തെ മോഷ്ടിച്ച് കൊലപ്പെടുത്തിയ കേസിനൊപ്പം ഐപിസി 429 (വളർത്തുമൃഗത്തെ കൊലപ്പെടുത്തൽ) , 379(മോഷണം) എന്നീ വകുപ്പുകൾ പ്രകാരവും യുവാവിനെതിരെ കേസെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒന്നുകൂടെ ആലോചിച്ചിട്ട് പോരേയെന്ന് ചിലർ ഉപദേശിച്ചു’- പേളിയും ശ്രീനിയും മനസ് തുറക്കുന്നു