Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്‌ബുക്ക് പ്രണയം; കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍ - പിടിയിലായത് മൂന്ന് കുട്ടികളുടെ പിതാവ്

rape case
രാമങ്കരി , വെള്ളി, 5 ജൂലൈ 2019 (15:29 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിയ്യൂര്‍ വില്‍വട്ടം വീട്ടില്‍ സനീഷാണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 28ന് പതിനെട്ടുകാരിയായ പെണ്‍കുട്ടി സനീഷിനൊപ്പം വീട് വിട്ടിറങ്ങി. ഇരുവരും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി. നാല് ദിവസത്തിന് ശേഷം യുവതിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്‌തു. ഈ ദിവസങ്ങളില്‍ നിരവധി പ്രാവശ്യം ലൈംഗികമായി ഉപയോഗിക്കപ്പെടുകയും ചെയ്‌തു.

ചതിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ സനീഷിനെ ബുധനാഴ്ച രാത്രി തൃശ്ശൂരില്‍ നിന്ന് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന് തെളിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്ററി ഉരുകി, ഒരു ഭാഗം പൂര്‍ണമായും കത്തി; വണ്‍പ്ലസ് വണ്‍ സ്‌മാര്‍‌ട്‌ഫോണിന് തീപിടിച്ചു - പരിശോധിക്കാമെന്ന് കമ്പനി