തൃശൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കൾ

ശനി, 6 ജൂലൈ 2019 (11:26 IST)
തൃശ്ശൂരിൽ പത്താംക്ലാസ് വിദ്യാർഥിനിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി യുവാക്കൾ. വിവരം തിരക്കിയ അച്ഛന്റെ ഓട്ടോ ടാക്സി കല്ലെറിഞ്ഞ് തകർത്തു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പാടൂർ അലീമുൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് സംഭവം. 
 
ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തുകയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീ‍സിന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.  വിദ്യാർഥിനി ഭയന്ന് പ്രാണരക്ഷാർഥം ഓടി. ഇതിനിടെ വീണ് കൈകാലുകൾക്ക് പരിക്കേറ്റു. മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
 
മൂന്നുമാസം മുൻപ് ഇതേ യുവാക്കൾ വിദ്യാർഥിനിയെ ശല്യംചെയ്യുന്നതായി അച്ഛൻ പാവറട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് യുവാക്കൾ പെൺകുട്ടിക്കെതിരെ അക്രമണഭീഷണി ഉയർത്തിയത്. മകളെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ വരുന്നതിനിടയിലാണ് അച്ഛൻ സംഭവമറിയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സ്വന്തം കുഞ്ഞ് തന്നെയാണോ എന്ന് സംശയം; എട്ടു വയസ്സുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു; ജീവപര്യന്തം ശിക്ഷ