Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴുത്തിൽ ആഞ്ഞുവെട്ടി, കൈകാലുകൾ അരിഞ്ഞെടുത്തു; തൂത്തുക്കുടിയിൽ ഗഭിണിയായ യുവതിയേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി, ഞെട്ടി ബന്ധുക്കൾ

കഴുത്തിൽ ആഞ്ഞുവെട്ടി, കൈകാലുകൾ അരിഞ്ഞെടുത്തു; തൂത്തുക്കുടിയിൽ ഗഭിണിയായ യുവതിയേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി, ഞെട്ടി ബന്ധുക്കൾ
, വെള്ളി, 5 ജൂലൈ 2019 (10:50 IST)
താഴ്ന്ന ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി പെരിയാർനഗർ കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്. പെരിയാര്‍നഗര്‍ കോളനി തിരുമണിയുടെ മകന്‍ ചോലൈരാജ, പല്ലാങ്കുളം അഴകറുടെ മകള്‍ പേച്ചിയമ്മാള്‍ എന്ന ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതി ഗര്‍ഭിണിയായിരുന്നു.
 
ചോലൈരാജയുടെ വീടിനു മുന്നില്‍ കട്ടിലില്‍ ഉറങ്ങുമ്പോഴാണ് ഇരുവരേയും വെട്ടിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ വീടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും മരുമകളും കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടത്.
 
കഴുത്തും, കൈകാലുകളും അറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു ഇരുവരും. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ചോലൈരാജയെ വിവാഹം ചെയ്യാനുള്ള ജ്യോതിയുടെ തീരുമാനത്തിൽ അവരുടെ വീട്ടുകാർക്ക് താൽപ്പര്യമില്ലായിരുന്നു. 
 
മൂന്നുമാസം മുന്‍പാണ് ജ്യോതിയും ചോലൈരാജയും വിവാഹിതരായത്. 5 വർഷമായുള്ള പ്രണയമാണ് വിവാഹത്തിലേക്ക് കലാശിച്ചത്. ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടു ജാതികളില്‍പെട്ടവരാണ് . വിവാഹത്തിന് ഇരു വീട്ടുകാരും എതിര്‍ത്തതിനെതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് കുളത്തുര്‍ പോലീസ് സ്‌റ്റേഷനിന്‍ ഇവര്‍ അഭയം തേടിയിരുന്നു. പിന്നീട് പോലീസ് ഇരു വീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയായിരുന്നു വിവാഹം നടത്തിയത്.
 
ജ്യോതിയുടെ വീട്ടുകാർ ഇരുവർക്കും വധഭീഷണി നടത്തിയിരുന്നു. ഇക്കാരണത്താല്‍ കൊലപാതകത്തിനു പിന്നില്‍ ജ്യോതിയുടെ വീട്ടുകാരായിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് ഇലക്ട്രിക് വാഹന വിപണിക്ക് നേട്ടമാകും