എക്‍സ്‌ട്രാ ക്ലാസ് എടുക്കാന്‍ വിളിച്ചുവരുത്തി അധ്യാപികയെ ഓഫീസ് മുറിയില്‍‌വച്ച് പീഡിപ്പിച്ചു; പ്രിന്‍‌സിപ്പല്‍ അറസ്‌റ്റില്‍

വെള്ളി, 5 ജൂലൈ 2019 (13:32 IST)
അധ്യാപികയെ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി ഓഫീസ് മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്‌റ്റില്‍. ന്യൂഡല്‍ഹി  ജസോലയിലെ സ്കൂളിലെ പ്രധാന അധ്യാപകനായ രാകേഷ് ശര്‍മയാണ് പൊലീസിന്റെ പിടിയിലായത്.

2017ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. എക്‍സ്‌ട്രാ ക്ലാസ് എടുക്കണമെന്ന രാകേഷ് ശര്‍മയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജോലി സമയം കഴിഞ്ഞിട്ടും 27-കാരിയായ അധ്യാപിക വീട്ടില്‍ പോയില്ല. ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇവര്‍ പ്രിന്‍‌സിപ്പലിന്റെ മുറിയിലെത്തിയത്.

ക്ലാസ് എടുക്കുന്നത് സംബന്ധിച്ചുള്ള സംസാരത്തിനിടെ ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം അധ്യാപികയ്‌ക്ക് നല്‍കി. അബോധാവസ്ഥയിലായ ഇവരെ പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപയോഗിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു.

ഈ ദൃശ്യങ്ങള്‍ കാട്ടി പ്രിന്‍‌സിപ്പല്‍ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ബജറ്റ് 2019: ആദായ നികുതി സ്ലാബില്‍ മാറ്റമില്ല, പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് നികുതി റിട്ടേണ്‍ നല്‍കാം