Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനഡയില്‍ ജോലിയെന്ന് വാഗ്ദാനം, 33 ലക്ഷം അടിച്ചുമാറ്റിയ യുവാവ് വിമാനത്തില്‍ കറങ്ങുന്നതിനിടെ പിടിയില്‍ !

കാനഡയില്‍ ജോലിയെന്ന് വാഗ്ദാനം, 33 ലക്ഷം അടിച്ചുമാറ്റിയ യുവാവ് വിമാനത്തില്‍ കറങ്ങുന്നതിനിടെ പിടിയില്‍ !
പാലാ , ബുധന്‍, 20 മാര്‍ച്ച് 2019 (16:51 IST)
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്ത വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ രാമപുരം മുണ്ടുപാലം സ്വദേശി അനില്‍ ജോര്‍ജ്ജ് എന്ന നാല്പതുകാരനാണ് പൊലീസ് വലയിലായത്. 
 
കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് രാമപുരം സ്വദേശി വിഷ്ണുവില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. വിഷ്ണു കോട്ടയം എസ്പി ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കോട്ടയം പൊലീസാണ് പ്രതിയെ പിടികൂടിയത്. 
 
പ്രതി നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തതായി സൂചനയുണ്ട്. സ്ഥിരമായി ബംഗളൂരില്‍ വിമാനത്തില്‍ എത്തിയിരുന്ന പ്രതിയെ വളരെ നാടകീയമായാണ് പൊലീസ് പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കനെ ‘തെക്കോട്ട്’ പറപ്പിച്ച് കണ്ണന്താനം, ‘ഹോട്ട് സീറ്റ്’ സ്വന്തമാക്കി സുരേന്ദ്രൻ - അങ്കത്തിനൊരുങ്ങി ബിജെപി!