പതിനൊന്നാം നിലയില്‍ നിന്നും ഭാര്യയെ തള്ളി താഴെയിട്ടു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
പതിനൊന്നാം നിലയില്‍ നിന്നും ഭാര്യയെ തള്ളി താഴെയിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
Publish Date: Fri, 06 Apr 2018 (15:31 IST)
Updated Date: Fri, 06 Apr 2018 (15:33 IST)
ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്നും ഭാര്യയെ തള്ളി താഴെയിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 37കാരനായ രാജ് കണ്ണു എന്നയാളെയാണ് കഴിഞ്ഞ ദിവസം കൊരട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജ് കണ്ണുവും ഭാര്യ ജയസുധയും വേര്‍പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. കൊരട്ടൂരില്‍ ഉള്ള ബന്ധുവിന്റെ ഫ്ലാറ്റില്‍ അമ്മയോടൊപ്പമാണ് ജയസുധ താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഫ്ലാറ്റിലെത്തിയ രാജ് ഭാര്യയുമായി വീണ്ടും വഴക്കിടുകയായിരുന്നു. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഭാര്യയെ തിരിച്ചു കൊണ്ടുപോകാനായിരുന്നു രാജ് എത്തിയത്. ബാല്‍ക്കെണിയോട് ചേര്‍ന്നുള്ള റൂമില്‍ നിന്നായിരുന്നു ഇരുവരും സംസാരിച്ചത്.
എന്നാല്‍, പെട്ടന്ന് ജയസുധ ബാല്‍ക്കെണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണുവെന്ന് പറഞ്ഞ് രാജ് ബഹളം വെയ്ക്കുകയായിരുന്നു. വഴക്ക് വര്‍ധിച്ചതോടെ ജയസുധയെ താഴേക്ക് തള്ളിയിടുകയായിരുന്നു രാജെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തലക്ക് ക്ഷതമേറ്റ ജയസുധ ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ മരണപ്പെട്ടു.