ലക്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാത്തെ സമ്മേളനം ആണെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവവ് വേടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞാായറാഴ്ചയായിരുന്നു സംഭവം. കൊലപാതകിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പ്രദേശത്തെ ഒരു ചായക്കടയിലാണ് സംഭവം ഉണ്ടായത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത് സമ്മേളനമാണ് എന്ന് കൊല്ലപ്പെട്ടയാൾ പറഞ്ഞതാണ് തർക്കത്തിന് കരണമായത്. തർക്കത്തിനൊടുവിൽ പ്രതി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംഗത്തിന് യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.