അതിർത്തി തുറക്കാതെ കർണാടക, ചികിത്സ ലഭിയ്ക്കാതെ കാസർഗോഡ് ഒരാൾകൂടി മരിച്ചു

ഞായര്‍, 5 ഏപ്രില്‍ 2020 (16:38 IST)
മഞ്ചേശ്വരം: കർണാടക അതിർത്തി തുറക്കാത്തതിനെ തുടർന്ന് ചികിത്സ ലഭിയ്ക്കാതെ കാസർഗോഡ് ഒരാൾകൂടി മരിച്ചു. മഞ്ചേശ്വരം  ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. അസുഖം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ സാധിയ്കാതെ വന്നതോടെയാണ് മരണം.
 
മംഗളുരുവിലെ ആശുപത്രിയിലായിരുന്നു രുദ്രപ്പ ചികിത്സ തേടിയിരുന്നത്. ഹൊസങ്കടിയിൽനിന്നും 8 കിലോമീറ്റർ ദൂരം മാത്രമാണ് മംഗളുരുവിലെ ആശുപത്രിയിലേയ്ക്ക് ഉണ്ടായിരുന്നത്. അതിർത്തി തുറക്കാത്തതിനെ തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ വന്നതോടെ മരണം സംഭവിക്കുകയായിരുന്നു, കർണാടക അതിർത്തി അടച്ചതോടെ ചികിത്സ ലഭിയ്ക്കാതെ മരിച്ചവരുടെ എണ്ണം എട്ടായി.          

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ട്രംപ്, മുഴുവൻ കരുത്തും അണിനിരത്താം എന്ന് മോദി