Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് 8 പേർക്കുകൂടി കോവിഡ് 19, 4 പേർ നിസാമുദ്ദീനിൽ നിന്നും മടങ്ങിയെത്തിയവർ

സംസ്ഥാനത്ത് 8 പേർക്കുകൂടി കോവിഡ് 19, 4 പേർ നിസാമുദ്ദീനിൽ നിന്നും മടങ്ങിയെത്തിയവർ
, ഞായര്‍, 5 ഏപ്രില്‍ 2020 (17:56 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് 8 പേർക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ നിസാമുദ്ദീനിൽനിന്നും വന്നവരാണ്. ഇതോടെ നിസമുദീനിൽനിന്നും മടങ്ങിയെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. കോഴിക്കോട് ജില്ലയിൽ 5 പേർക്കും, കണ്ണൂർ, കാസർഗോഡ് പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 
 
ആറുപേർ രോഗമുക്തി നേടി. കണ്ണൂർ ജില്ലയിൽ 4 പേർക്കും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഒരോരുത്തർക്കുമാണ് പുതുതായി രോഗം ഭേതപ്പെട്ടത്. 314 പേർക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 56 പേർക്ക് രോഗം ഭേതമായി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രെസ്സയുടെ ടൊയോട്ട പതിപ്പ് ഉടൻ എത്തിയേക്കും !