Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെനോ സിറ്റി കെ സെഡ് ഇ, ഇലക്ട്രിക് ക്വിഡ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ അവതരിപ്പിച്ചു, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !

റെനോ സിറ്റി കെ സെഡ് ഇ, ഇലക്ട്രിക് ക്വിഡ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ അവതരിപ്പിച്ചു, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !
, ബുധന്‍, 17 ഏപ്രില്‍ 2019 (16:57 IST)
ക്വിഡിന്റെ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡലിനെ റെനോ 2019 ഷാങ്‌ഹായി മോട്ടോർ ഷോയിൽ അവതരിപ്പിച്ചു. ക്വിഡ് സിറ്റി കെ സെഡ് ഇ എന്ന പ്രൊഡക്ഷൻ മോഡലിനെയാണ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ റെനോ അവതരിപ്പിച്ചിരിക്കുന്നത്. കെ സെഡ് ഇ കൺസെപ്റ്റ് എന്ന പേരിൽ പാരിസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലിനെയാണ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 
 
ചൈനീസ് വിപണിയിൽ ക്വിഡ് ഇ വി ഈ വർഷം തന്നെ വിൽപ്പനക്കെത്തും. കാഴ്ചയിൽ സാധാരണ ക്വിഡിന് സമാനമായ രൂപം തന്നെയാണ് ഇലക്ട്രിക് ക്വിഡിനുമ്മുള്ളത്. ഇലക്ട്രിക് മോട്ടോറുകളും ബറ്ററികളും ഘടിപ്പിച്ചിരിക്കുന്നതിനാൽ വഹനത്തിന്റെ അടിഭാഗത്ത് മാത്രമാണ് പ്രകടമല്ലാത്ത മാറ്റങ്ങാൾ ഉള്ളത്ത്. 8 ഇഞ്ച് ഇൻഫോടെയിമെ‌ന്റ് സിസ്റ്റം, 4G ഇന്റർനെറ്റ് നവിഗേറ്റിംഗ് സിസ്റ്റം എന്നിങ്ങനെ നോർമൽ ക്വിഡിൽ ഒരിക്കിയിരിക്കുന്ന അതേ കാബിൻ സംവിധാനങ്ങൾ തന്നെയാണ് ഇലക്ട്രിക് ക്വിഡിലുമുള്ളത്.
 
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് ക്യാമറ എന്നീ സംവിധാനങ്ങാളും ക്വിഡ് ഇവിയിൽ ഒരുക്കിയിട്ടുണ്ട്. 120 എം എം ടോർക്ക് പരമാവധി സൃഷ്ടിക്കൻ സാധിക്കുന്ന 30 കിലോ വാട്ട് മോട്ടോറിന്റെ കരുത്തിലാണ് വാഹനം കുതിക്കുക. 220 വോൾട്ടാണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് ചർജിംഗ് യൂണിറ്റ്. ഫാസ്റ്റ് ചാർജിം സംവിധാനം ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാൻ വാഹനത്തിന് സാധിക്കും. അതേസമയം ക്വിഡ് ഇ വി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിയ ‘ബ്ലാക്ക്‍മാന്‍’ ഒടുവില്‍ കുടുങ്ങി; പിടിയിലായത് പുരുഷന്മാരെ പോലും വിറപ്പിച്ച കള്ളന്‍!