Webdunia - Bharat's app for daily news and videos

Install App

അയൽക്കാരായ വീട്ടമ്മയും യുവാവും സ്വന്തം വീട്ടുകളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (11:29 IST)
ആറ്റിങ്ങലിൽ അയൽക്കാരായ വീട്ടമ്മയേയും ഗൃഹനാഥയേയും സ്വന്തം വീടുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നിരിക്കാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ആറ്റിങ്ങൽ കടുവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 
 
കടുവയിൽ മണിമന്ദിരത്തിൽ സന്തോഷ് എന്ന് വിളിക്കുന്ന ഷിനു (38), അയൽ‌വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടുവയിൽ കൃഷ്ണവിലാസത്തിൽ ബിജുവിന്റെ ഭാര്യ ശാന്തീകൃഷ്ണ (36) എന്നിവരെയാണ് തങ്ങളുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
നിർമാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളിൽ ഞായറാഴ്ച രാവിലെ ഷിനുവിനെ തൂങ്ങിയ നിലയിൽ അവരുടെ അമ്മ കാണുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഷിനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ബഹളം കേട്ട് ഷിനുവിന്റെ വീട്ടിലെത്തിയ ശാന്തികൃഷ്ണയുടെ അമ്മ സ്വന്തം മകളെ അന്വോഷിച്ച് അവരുടെ വീട്ടിലെത്തി. അപ്പോഴാണ് കിടപ്പുമുറിയിൽ കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ മകളെ കണ്ടത്.
 
ശാന്തികൃഷ്ണയുടെ അമ്മയാണ് പ്രസന്നാകുമാരി എങ്കിലും ഇരുവരും രണ്ട് വീടുകളിലാണ് താമസിക്കുന്നത്. മകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണാം സംഭവിച്ചിരുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നും ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ശാന്തിയുടെ ഭർത്താവ് ഗൾഫിലാണുള്ളത്. ഇരുവർക്കും 2 കുട്ടികൾ വീതമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments