Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരഞ്ഞാണം മോഷ്ടിച്ചത് വീട്ടുകാർ പിടിച്ചു, ഒടുവിൽ കുഞ്ഞിനെ കൊന്ന് പക വീട്ടി; കോടതിയിൽ നിരപരാധിയെന്ന് ചമഞ്ഞ് ഷൈലജ

അരഞ്ഞാണം മോഷ്ടിച്ചത് വീട്ടുകാർ പിടിച്ചു, ഒടുവിൽ കുഞ്ഞിനെ കൊന്ന് പക വീട്ടി; കോടതിയിൽ നിരപരാധിയെന്ന് ചമഞ്ഞ് ഷൈലജ

ചിപ്പി പീലിപ്പോസ്

, ഞായര്‍, 16 ഫെബ്രുവരി 2020 (12:52 IST)
2016 ഒക്ടോബർ 13ന് തൃശൂർ പുതുക്കാട് പാഴായിയെ ഞെട്ടിച്ചത് ഒരു മരണവാർത്തയായിരുന്നു. റേബ എന്ന 4 വയസുകാരി വെള്ളത്തിൽ മുങ്ങി മരിച്ചു. വാർത്ത അറിഞ്ഞവർ വിഷമത്തിലായി, എന്നാൽ അതൊരു കൊലപാതകമായിരുന്നു എന്നറിഞ്ഞപ്പോൾ നാട് മുഴുവൻ ഞെട്ടി.
 
സംഭവത്തിൽ ബന്ധുവായ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അവസാനം കണ്ടത് ഷൈലജയ്ക്കൊപ്പമായിരുന്നു. ചോദിച്ചപ്പോൾ ബംഗാളികൾ പിടിച്ചു കൊണ്ട് പോയെന്നും ഷൈലജ പറഞ്ഞു. ഇതാണ് പൊലീസിനു സംശയം തോന്നാൻ കാരണം. ഒടുവിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. 
 
മേബയുടെ അരഞ്ഞാണം ഒരിക്കൽ മോഷണം പോയിരുന്നു. അന്ന് വീട്ടിൽ വന്നത് ഷൈലജ ആയിരുന്നു, ഇവർ വന്ന് പോയ ശേഷമായിരുന്നു അരഞ്ഞാണം മോഷണം പോയത്. ഇതോടെ ബന്ധുക്കൾക്ക് സംശയമായി, കുടുംബവീട്ടിൽ ഇനി കയറിപോയേക്കരുതെന്ന് ഷൈലജയ്ക്ക് ശാസന നൽകി. ഇതോടെ ഷൈലജയ്ക്ക് ഇവരോട് പകയായി.
 
ബന്ധു മരിച്ചതോടെ ഒരിക്കൽ കൂടി ആ വീട്ടിൽ കയറാൻ കഴിഞ്ഞു. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോൾ പക വീണ്ടും മനസിൽ വന്നു. എങ്ങനെയെങ്കിലും പ്രതികാരം ചെയ്യണമെന്ന് മനസിൽ കണ്ടു, ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുഞ്ഞിനെ ആരും കാണാതെ എടുത്തോണ്ട് പോയി, അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം സമീപത്തെ പുഴയിലേക്ക് എറിയുകയായിരുന്നു.
 
പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു പലകുറി ആവര്‍ത്തിച്ചു. മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് കേസിൽ വഴി തിരിവായത്.
 
കൊലക്കുറ്റം തെളിഞ്ഞാല്‍ ഒന്നല്ലെങ്കില്‍ ജീവപര്യന്തം. അല്ലെങ്കില്‍ വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയും. ഷൈലജയുടെ ഭർത്താവ് ഇതിനിടയ്ക്ക് മരണപ്പെട്ടു, ഒരു മകളുള്ളത് ബന്ധുക്കളുടെ കൂടെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാമതും കേജ്‌രിവാൾ സർക്കാർ അധികാരമേറ്റു; ഈശ്വര സ്മരണയിൽ സത്യപ്രതിജ്ഞ