ജോലിത്തിരക്ക് കാരണം വിവാഹം കഴിക്കാൻ സമയമില്ല; ഡ്യൂട്ടിക്കിടെ വിവാഹിതരായി ഐ‌എ‌എസ് ഉദ്യോഗസ്ഥർ

ചിപ്പി പീലിപ്പോസ്

ഞായര്‍, 16 ഫെബ്രുവരി 2020 (14:13 IST)
ജോലിത്തിരക്ക് കാരണം ആഡംബര വിവാഹത്തിന് സമയം ഇല്ലാത്തതിനാൽ ഡ്യൂട്ടിക്കിടെ വിവാഹിതരായി ഐ എ എസ് ഉദ്യോഗസ്ഥർ. ഐഎഎസ് ഉദ്യോഗസ്ഥനായ തുഷാര്‍ സിംഗ്ലയും ഐ.പി.എസ് ഉദ്യോഗസ്ഥയായ നവ്‌ജ്യോത് സിമിയുമാണ് വിവാഹിതരായത്.
 
പശ്ചിമ ബംഗാളിലെ ഉലുബേരിയയിലെ സബ് ഡിവിഷണല്‍ ഓഫീസിലാണ് തുഷാര്‍ സിംഗ്ല സേവനം ചെയ്യുന്നത്. പട്‌നയിലെ ഡിഎസ്പി ഓഫീസിലാണ് നവ്‌ജ്യോത് സിമിക്ക് ജോലി. പഞ്ചാബ് സ്വദേശികളായ ഇരുവരും ഇന്നലെ ഡ്യൂട്ടിക്കിടെയാണ് വിവാഹിതരായത്.
 
ജോലിക്കിടെ തന്നെ വിവാഹിതരായ ഇവരുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. ചില ആളുകൾ ഇവരെ പിന്തുണച്ചും രംഗത്തുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വിനോദയാത്രാ ബസ് അപകടത്തില്‍പ്പെട്ടു; ഒമ്പത് മരണം