ജർമനിയിലെ സെറൻഗെറ്റി സഫാരി പാർക്കിലാണ് ഭീതിപ്പെടുത്തുന്ന സംഭവം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ കലി പൂണ്ട കണ്ടാമൃഗം. സഫാരി പാർക്കിലേക്ക് ആളുകൾ കൊണ്ടുവരുന്ന കാർ കുത്തിമറിച്ചിടുകയയിരുന്നു. പാർക്കിലേക്ക് അടുത്തിടെ എത്തിച്ച കുസിനി എന്ന ആൺ കാണ്ടാമൃഗമാണ് കാറ് ആക്രമിച്ചത്.
ഈ സമയം കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. ഒരു തവണ കുത്തി മറിച്ചിട്ടിട്ടും കലി അടങ്ങാതെ കണ്ടാമൃഗം വീണ്ടും വീണ്ടും കാറ് തല കീഴായി കുത്തി മറിക്കുകയായിരുന്നു. ആക്രമണത്തിൽ കാറ് ഏകദേശം പൂർണമായി തന്നെ തകർന്നു. ഡ്രൈവർ ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകായായിരുന്നു. സംഭവ സമയം കാറിനുള്ളിൽ സന്ദർശകർ ഇല്ലാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.
കാണ്ടാമൃഗം കാർ അക്രമക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട് സംഭവ സമയത്ത് പാർക്കിൽ സന്ദർശകർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഇഗോർ പെട്രോവ് ആണ് വീഡിയോ പകർത്തിയത്. കുസിനി എന്ന കണ്ടാമൃഗം ഇതേവരെ സന്ദർശകർക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. പെട്ടനുള്ള പ്രകോപനത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്.