Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി പിണങ്ങി താമസിച്ചു, സുഹൃത്തായ യുവതിയുമായി അടുത്തു; സൌന്ദര്യപിണക്കത്തിനിടെ വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെ തൂങ്ങിമരിച്ച് യുവാവ്

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 27 ഫെബ്രുവരി 2020 (11:52 IST)
സുഹൃത്തായ യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ  ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിൽ വെച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
 
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനായ ബാദുഷ രാത്രി 12 മണി മുതൽ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ വീഡിയോ കോൾ വിളിച്ച യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിടുകയായിരുന്നു. യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല.
 
പിറ്റേന്ന് രാവിലെ മിസ്ഡ് കോൾ കണ്ട് യുവതിയെ കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.
 
ഭാര്യയുമായ് പിണക്കത്തിലായിരുന്ന ബാദുഷ ലോഡ്ജിലായിരുന്നു കുറച്ച് മാസമായി താമസിച്ച് കൊണ്ടിരുന്നത്. ഇതിനിടയിലാണ് യുവതിയുമായി സൌഹൃദത്തിലാകുന്നത്. ഈ യുവതിയുമായുള്ള സൌന്ദര്യപിണക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments