ഡൽഹി കലാപം; മരണസംഖ്യ 22, മറ്റൊരു 1984 സംഭവിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

ചിപ്പി പീലിപ്പോസ്

ബുധന്‍, 26 ഫെബ്രുവരി 2020 (16:04 IST)
ഡൽഹി കലാപം ആളിപ്പടരുന്നു. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 1984-ലേതിന് സമാനമായ മറ്റൊരു കലാപം ഈ രാജ്യത്ത് അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു.  
 
“1984-ലെ പോലെ മറ്റൊരു സംഭവം ഈ നഗരത്തിൽ ഈ കോടതി ഉള്ളപ്പോൾ അനുവദിക്കാൻ കഴിയില്ല,”- ഡൽഹി ഹൈക്കോടതി പറഞ്ഞു. അതേസമയം, കലാപം ആളിപ്പടരുകയാണെന്നും സൈന്യത്തെ വിളിക്കണമെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം കേന്ദ്ര വീണ്ടും തള്ളി.
 
ഡൽഹിയിലെ സ്ഥിതി ആശങ്കാജനകമെന്നും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു കെജ്‍രിവാള്‍ നേരത്തെ അറിയിച്ചത്. തുടര്‍ന്ന് സൈന്യത്തെ വിളിക്കണമെന്നും കേന്ദ്രത്തോട് കെജ്‍രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം വീണ്ടും തള്ളിയത്.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചന്ദ്രനിലെ കാണാക്കാഴ്ചകൾ, ചന്ദ്രോപരിതലത്തിന്റെ 4K വീഡിയോ പുറത്തുവിട്ട് നാസ !