Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹി കലാപം: മരണം 27ആയി, 106 പേർ അറസ്റ്റിൽ, എല്ലാ കെട്ടിടങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് പരിശോധിക്കുന്നുവെന്ന് പൊലീസ്

ഡൽഹി കലാപം: മരണം 27ആയി, 106 പേർ അറസ്റ്റിൽ, എല്ലാ കെട്ടിടങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് പരിശോധിക്കുന്നുവെന്ന് പൊലീസ്
, ബുധന്‍, 26 ഫെബ്രുവരി 2020 (21:02 IST)
ഡൽഹി: ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 27 ആയി. സംഘഷങ്ങളിൽ 18 കേസുകൾ രജിസ്റ്റർ ചെയ്തായും 106 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വ്യക്തമാക്കി. നിരവധി പേർ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചു.
 
പ്രദേശങ്ങളിൽ കേന്ദ്രസേന റൂട്ട് മാർച്ചുകൾ നടത്തുന്നുണ്ട്. പ്രദേശങ്ങളിൽ എല്ലാ കെട്ടിടങ്ങളുടെ മേൽക്കൂരകളും ടെറസും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. വീടുകൾക്കോ കെട്ടിടങ്ങൾക്കൊ  മുകളിൽ കല്ലുകൾ സംഭരിക്കുന്നതയോ സംഘം ചേരുന്നതായോ ശ്രദ്ധയിപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കും.
 
ബുധനാഴ്ച രവിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആക്രമണം ഉണ്ടായി എങ്കിലും നിലവിൽ സ്ഥിതികൾ ശാന്തമാണ്. പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ നിരീക്ഷണം തുടരും എന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. അതേസമയം സംഘർഷ ബാധിത പ്രദേശങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദർശിച്ചു. ഡൽഹി ഹൈക്കൊടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ബാങ്കിന് പിന്നാലെ മറ്റുബാങ്കുകളും എടിഎമ്മുകളിൽനിന്നും 2000 രൂപ നോട്ട് പിൻവലിക്കുന്നു, കാരണം ?