Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 16 കാരി ചെന്നൈയിൽ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 16 കാരി ചെന്നൈയിൽ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (15:50 IST)
ടിക്‌ടോക്കിലൂടെ പരിചയപ്പെട്ടയാളെ തേടി ചെന്നൈയിലെത്തിയ 16കാരിയെ തിരികെ നാട്ടിലെത്തിച്ച് യുവാവ്. കോഴിക്കോട് അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെൺകുട്ടിയാണ് ടിക്‌ടോക്കിലൂടെ പ്രണയം തോന്നിയ യുവാവിനെ കാണാൻ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 
 
പെൺകുട്ടി വിളിച്ചതനുസരിച്ച് തൃശൂർ പഴയന്നൂർ സ്വദേശിയായ യുവാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഇതോടെ പെൺകുട്ടിയോട് വീട്ടിലേക്ക് തിരികെ പോകാൻ യുവാവ് ആവശ്യുപ്പെട്ടെങ്കിലും പതിനാറൂകാരി ഇതിന് കൂട്ടാക്കിയില്ല.
 
ഇതോടെ യുവാവ് പെൺകുട്ടിയെ കോഴിക്കോട് തിരികെ എത്തിക്കുകയായിരുന്നു. കോഴിക്കോട് റെയിൽ‌വേ സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘത്തിന് യുവാവ് പെൺകുട്ടിയെ  കൈമാറി. അത്തോളി പൊലീസ് പെൺക്കുട്ടിയെ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയി ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു.        

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തഴമ്പാണ് വില്ലൻ'; തെങ്ങ് കയറാൻ ആളെ കിട്ടാത്തതിന് കാരണം കണ്ടെത്തി മന്ത്രി ഇ പി ജയരാജൻ