Select Your Language

Notifications

webdunia
webdunia
webdunia
webdunia

2019, വിറപ്പിച്ച് ഫോനിയും മഹായും; ഇന്ത്യയെ പേമാരി ദുരിതത്തിലാക്കിയപ്പോൾ

2019, വിറപ്പിച്ച് ഫോനിയും മഹായും; ഇന്ത്യയെ പേമാരി ദുരിതത്തിലാക്കിയപ്പോൾ

ഗോൾഡ ഡിസൂസ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (17:17 IST)
അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനുമാണ് 2019 സാക്ഷിയായത്. ആഗോള താപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേമാരി നാശം വിതച്ച ഈ വർഷം നാശനഷ്ടങ്ങൾ അനവധിയാണ്. സമുദ്ര ജല നിരപ്പ് ഉയര്‍ച്ച കാരണം പ്രകൃതിക്ഷോഭങ്ങൾക്ക് യാതോരു പഞ്ഞവുമില്ലാതെ ആയിരിക്കുകയാണ്. 
 
ഈ ഒരു വർഷം അവസാനിക്കുമ്പോൾ പേമാരിക്കൊപ്പം ചുഴലിക്കാറ്റും താണ്ഡവമാടിയിരുന്നു. അറബിക്കടലിൽ 9 ചുഴലിക്കാറ്റുകളാണ് ഈ ഒരു വർഷം മാത്രം രൂപം കൊണ്ടിരിക്കുന്നത്. അവസാനമായി രൂപം കൊണ്ടത് അം‌ബാൻ ചുഴലിക്കാറ്റ് ആണ്. വലിയ നാശനഷ്ടമൊന്നുമില്ലാതെ അത് കടന്നു പോയി. 
 
എന്നാൽ, അതിനു മുന്നേ വന്ന ഫോനി ഒഡീഷയിലും ബംഗാളിലും വൻ നാശമാണ് വിതച്ചത്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചത് 15ലധികം ആളുകളാണ്. ചെന്നൈയിലും ചെറുതല്ലാത്ത രീതിയിൽ ഫോനി തന്റെ വരവ് അറിയിച്ചു. ഫോനിയെ കൂടാതെ ഗുജറാത്തിനെ വിറപ്പിച്ച് വായുവുമെത്തി. ക്യാർ ഭയപ്പെട്ടതു പോലെ ഭീതിപ്പെടുത്തുന്ന ചുഴിക്കാറ്റ് ആയിരുന്നില്ല. 
 
ഈ വർഷം 9ലധികം ചുഴലിക്കാറ്റ് ഇന്ത്യയെ ഭയപ്പെടുത്തിയെങ്കിലും കേരളത്തെ ഭീതിയിലാഴ്ത്തിയത് മഹാ ചുഴലിക്കാറ്റ് ആണ്. തിരുവനന്തപുരം മഹായുടെ ചൂട് ശരിക്കുമറിഞ്ഞു. ലക്ഷദ്വീപ സമൂഹങ്ങൾ കടന്ന് മഹാ ഒമാൻ തീരത്തേക്ക് നീങ്ങിയപ്പോഴാണ് കേരളക്കരയ്ക്ക് ശ്വാസം നേരെ വീണത്. ഏതായാലും ഈ വർഷം അവസാനിക്കുമ്പോൾ ഇനിയൊരു പ്രകൃതിക്ഷോഭം കൂടി ഉണ്ടാകാതിരിക്കട്ടെ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിയന്തരാവസ്ഥയിൽ പോലും കണ്ടിട്ടില്ലാത്ത നടപടികൾ, ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് വ്യാമോഹം: മുഖ്യമന്ത്രി