വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം; ചോദ്യം ചെയ്തയാളെ ഇരുമ്പ് വടി കൊണ്ട് കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍
ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം.
ഡല്‍ഹിയിലെ ഗോവിന്ദ് പുരിയില്‍ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തയാളെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ലിലു എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പിടിച്ചുപറിക്കും മോഷണത്തിനും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. പവര്‍കട്ട് സമയത്ത് ലിലുവും ഭാര്യ പിങ്കിയും വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. ഈസമയം 65 കാരനായ സമീപവാസി വീടിന് മുന്നിലെ തെരുവില്‍ മൂത്രമൊഴിക്കുന്നത് കണ്ടു. ഇത് തടഞ്ഞ ലിലു അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ വയോധികന്റെ രണ്ട് മക്കള്‍ എത്തി ലിലുവിനെ മര്‍ദിക്കുകയായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. ഇവരിലൊരാള്‍ തെരുവില്‍ നിന്നും വലിയ സിമന്റ് സ്ലാബ് എടുത്തുകൊണ്ടുവന്ന് ലിലുവിന്റെ ബോധം മറയുന്നതുവരെ തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഉടന്‍ എയിംസില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.