Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
രാജ്ഗഡ് (മധ്യപ്രദേശ്) , തിങ്കള്‍, 12 ഫെബ്രുവരി 2018 (14:04 IST)
ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം. ശരീരമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ, രാജ്ഗഡിലെ സസ്റ്റാനി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം.

പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയെന്ന് രാജ്ഗഡ് പൊലീസ് വ്യക്തമാക്കി.

സംഭവസമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പീഡന ശ്രമത്തിനിടെ കുതറിയോടി ബഹളം വെച്ചതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടി ശബ്ദത്തില്‍ നിലവിളിച്ചതോടെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

50ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ദധ ചികിത്സയ്ക്കായി ഭോപ്പാലിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പ്രതിയെ ഉടന്‍ പിടികൂടുമെന്നും അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചുവെന്നും രാജ്ഗഡ് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ആദ്യ ട്രിപ്പിള്‍ ക്യാമറുമായി വാവൊയ് - ഫോട്ടോയ്‌ക്ക് 40 മെഗാപിക്‍സല്‍