അധികൃതർ കഴിക്കുന്ന മീൻകറി തന്നെ വേണം, സുനിക്ക് വേണ്ടി സഹതടവുകാരൻ മോഷണം തുടങ്ങി
ജയിലിൽ പൾസർ സുനിക്ക് സ്പെഷ്യൽ വിഭവങ്ങൾ; സഹതടവുകാരൻ പിടിയിൽ
Publish Date: Mon, 12 Feb 2018 (08:05 IST)
Updated Date: Mon, 12 Feb 2018 (08:07 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് ജയിലിൽ സ്പെഷ്യൽ വിഭവങ്ങൾ. സഹതടവുകാരനാണ് സുനിക്ക് സ്പെഷ്യൽ വിഭവങ്ങൾ എത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ മീൻകറിയാണ് ഇയാൾ അടിച്ചുമാറ്റി സുനിക്കു നൽകാൻ ശ്രമിച്ചത്. സഹതടവുകാരനെ കൈയ്യോടെ പിടികൂടി.
അടുക്കളയ്ക്കു ചേർന്നുള്ള സെല്ലിലാണ് സുനി കഴിയുന്നത്. ഉദ്യോഗസ്ഥർക്കു വേണ്ടി തയാറാക്കിയ മീൻകറി അഴികൾക്കിടയിലൂടെ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണു പിടിവീണത്. അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ഇയാളെ ഈ ചുമതലയിൽനിന്നു നീക്കി.
വിയ്യൂർ ജില്ലാ ജയിലിൽ കഴിയുന്ന സുനിക്ക് വഴിവിട്ട സഹായങ്ങൾ കിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണു സുനിയുടെ കൂട്ടുകാരൻ പിടിക്കപ്പെട്ടത്. തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഒരേ അടുക്കളയിലാണു ഭക്ഷണം പാകംചെയ്യുന്നതെങ്കിലും പാചകരീതി ഒന്നല്ല.
ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ അടുക്കളയുടെ തൊട്ടുപിന്നിലുള്ള സെൽ തന്നെ സുനി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.