Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശ്രമത്തിൽവച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തുടർച്ചയായി ബലാത്സംഗം ചെയ്തു, ആൾദൈവം ഒളിവിൽ

ആശ്രമത്തിൽവച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തുടർച്ചയായി ബലാത്സംഗം ചെയ്തു, ആൾദൈവം ഒളിവിൽ
, വ്യാഴം, 30 ജനുവരി 2020 (20:20 IST)
ചണ്ഡീഗഡ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ അശ്രമത്തിൽ വച്ച് നിരന്തരം ബലാത്സംഗത്തിനിരയാക്കി ആൾ ദൈവം ലക്ഷാനന്ദ്. ഹരിയാനയിലെ റായ്‌പൂരിലെ ആശ്രമത്തിൽ വച്ചാണ് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ ലക്ഷാനന്ദ് മൂന്ന് ദിവസം നിരന്തരം പിഡനത്തിന് ഇരയാക്കിയത്.    
 
പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ലക്ഷാനദിനെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതറിഞ്ഞ ലക്ഷാനന്ദ് ഒളിവിൽ പോവുകയായിരൂന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ലക്ഷാനന്ദിനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാമിയ വെടിവെയ്‌പ്പ് ; രാജ്യത്തെ ക്രമസമാധാന നില തകർന്നെന്ന് കേജ്രിവാൾ, അക്രമിക്കെതിരെ ശക്തമായ നടപടിയെന്ന് അമിത് ഷാ