Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാലക്സി A51 ഇന്ത്യൻ വിപണിയിലെത്തിച്ച് സാംസങ്, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

വാർത്ത
മിഡ് റേയ്ഞ്ച് ക്യാറ്റഗറിയിലെ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയൊലെത്തിച്ച് സാംസങ്. ഗ്യാലക്സി A51നെയാണ് പുതുതായി സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 23,999 രൂപയാണ് സ്മാർട്ട്ഫോണിന് ഇന്ത്യയിലെ വില ജനുവരി 31 മുതൽ സ്മാർട്ട്ഫോൺ ഓൺലൈൻ ഓഫ്‌ലൈൻ ഷോറൂമുകൾ വഴി ലഭ്യമാകും.
 
6 ജിബി റാമോടുകീയ സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജ് ഒരുക്കിയിരിയ്ക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. എസ് ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം.
 
48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് സ്മാർട്ട്ഫോണിലെ പ്രധാന സവിശേഷതകളിൽ ഒന്ന്. 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ, മാക്രോ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.
 
2.3 ജിഗാഹെഡ്സ് എക്സിനോസ് 9611 ഒക്ടാകോർ പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ള വൺ യുഐ 2 ഒപ്പറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 15W ഫാസ്റ്റ് ചാർജ് സംവിധാനത്തോടുകൂടിയ 4000 എംഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിസാരം, പത്ത് അടിയോളം നീളമുള്ള ഗേറ്റിൽ വലിഞ്ഞുകയറി വിടവിലൂടെ ചാടിക്കടന്ന് നായ, വീഡിയോ !