ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ശനിയാഴ്ച രാത്രി 11 മണിയോടെ അമിത് ഷയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നത്.
ആഗസ്റ്റ് 2 ന് കോവിഡ് ബാധയെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ആഗസ്റ്റ് 31 നാണ് അദ്ദേഹത്തെ പിന്നീട് ഡിസ്‌ചാർജ് ചെയ്തത്.