Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടീശ്വരൻ 62 കോടി വാഗ്ദാനം ചെയ്തു, ഉറ്റസുഹൃത്തിന്റെ അശ്ലീല ദൃശ്യങ്ങൾ ആദ്യം അയച്ചു നൽകി, പിന്നീട് ക്രൂരമായി കൊലപ്പെടുത്തി 18കാരി

കോടീശ്വരൻ 62 കോടി വാഗ്ദാനം ചെയ്തു, ഉറ്റസുഹൃത്തിന്റെ അശ്ലീല ദൃശ്യങ്ങൾ ആദ്യം അയച്ചു നൽകി, പിന്നീട് ക്രൂരമായി കൊലപ്പെടുത്തി 18കാരി
, ബുധന്‍, 19 ജൂണ്‍ 2019 (13:19 IST)
ലോസാഞ്ചലസ്: ഓൺലൈനിൻ വഴി പരിചയപ്പെട്ട കോടീശ്വരൻ വാഗ്ദാനം ചെയ്ത 9 മില്യൺ ഡോളറിനായി (62.28കോടി) 19കാരിയായ ഉറ്റസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി. ലോസാഞ്ചലസിലെ ആലാസ്കയിലാണ് സംഭവം ഉണ്ടായത്. ഡാരീസ് സ്കിൽ മിലർ എന്ന കോടീശ്വരനു വേണ്ടി ഡെനാലി ബെർമർ എന്ന 18കാരിയാണ് സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അശ്ലില ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചു നൽകാനും സ്കിൽമില്ലർ ആവശ്യപ്പെട്ടിരുന്നു.
 
സിന്തിയ എന്ന 19കരിയെയാണ്, ബർമറും മറ്റൊരു സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 21 വയസ് മാത്രം പ്രായമുള്ള സ്കിൽമില്ലർ ഇന്ത്യാന സ്വദേശിയാണ്. ഇയാൾ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച ബെർമറും മറ്റൊരു സുഹൃത്തും ചേർന്ന് കൗമാരക്കാരിയായ സിന്തിയയെ വിനോദ സഞ്ചരത്തിന് എന്ന വ്യാജേന തെക്കുപടിഞ്ഞാറൻ ആങ്കറേജിലെ തൻഡർബേർഡ് എന്ന വെള്ളച്ചാട്ടത്തിന് അരികിൽ എത്തിക്കുകയായിരുന്നു.
 
വെള്ളച്ചാട്ടത്തിലെ ആളൊഴിഞ്ഞ ഇടത്തുവച്ച് സിന്തിയയുടെ കൈകാലുകൾ വരിഞ്ഞു കെട്ടി ബന്ധിൿച്ച ശേഷം തലക്ക് പിന്നിൽനിന്നും വെടിയുതിർത്ത് കൊലപ്പെടുത്തി, ശേഷം മൃതദേഹം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. സിന്തിയയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ബെർമർ സ്കിൽമില്ലർക്ക് അയച്ചു നൽകിയിരുന്നു. ജൂൺ നാലിന് സിന്തിയയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തിയതോടെ നടന്ന അന്വേഷണത്തിൽ ബെർമറും സുഹൃത്തും പിടിയിലാവുകയായിരുന്നു. ഇതോടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവന്നത്.
 
നിരവധി പെൺകുട്ടികളുടെ അശ്ലീല ദൃർശ്യങ്ങളും ചിത്രങ്ങളും ബെർമർ  സ്കിൽമില്ലർക്ക് അയച്ചുനൽകിയിരുന്നു. അലാസ്കയിലെ ഒരു പെൺക്കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ സിന്തിയയെ കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ബെർമറെ ഉപയോഗിച്ച് പെൺകുട്ടികളെ ലൈംഗികമായി ഇരയാക്കുകയായിരുന്നു സ്കിൽമില്ലറുട് ലക്ഷ്യം. സ്കിൽമില്ലറെ പിടികൂടാൻ ഇതേവരെ പോലീസിന് സാധിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയത്തിന് തടസമായി കുഞ്ഞ്; അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ വെള്ളത്തില്‍ മുക്കിക്കൊന്നു