Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് തടസമാകുമെന്ന്; നവജാത ശിശുവിന്റെ ആറാമത്തെ വിരൽമുറിച്ച് ചാണകം തേച്ചു‍ - രക്തം വാർന്ന് കുഞ്ഞ് മരിച്ചു

വിവാഹത്തിന് തടസമാകുമെന്ന്; നവജാത ശിശുവിന്റെ ആറാമത്തെ വിരൽമുറിച്ച് ചാണകം തേച്ചു‍ - രക്തം വാർന്ന് കുഞ്ഞ് മരിച്ചു

Webdunia
ഞായര്‍, 30 ഡിസം‌ബര്‍ 2018 (14:11 IST)
ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി ജനിച്ച പെൺകുഞ്ഞിന്റെ ആറാമത്തെ വിരലുകൾ അമ്മ മുറിച്ചു മാറ്റി. കടുത്ത രക്തസ്രാവത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചു. താരാഭായ് എന്ന സ്ത്രീയാണ് കുഞ്ഞിന്റെ വിരലുകൾ മുറിച്ചുമാറ്റിയത്.

മധ്യപ്രദേശിലെ ഗോത്ര​ഗ്രാമമായ സുന്ദര്‍ദേവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ വിവാഹത്തിന് അധിക വിരലുകള്‍ തടസ്സമാകുമെന്ന് ഭയന്നാണ് വിരലുകള്‍ മുറിച്ചു മാറ്റിയതെന്ന് താരാഭായ് പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ 22നാണ് താരാഭായ്ക്ക് കുഞ്ഞ് ജനിച്ചത്. വിരലുകള്‍ മുറിച്ചുമാറ്റിയതോടെ രക്തശ്രാവം ശക്തമായതോടെ ചാണകം തേച്ചു. കുട്ടി മരിച്ചുവെന്ന് വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. എന്നാല്‍ സംഭവം  മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെയാണ് അധികൃതര്‍ ഇടപ്പെട്ടത്.

കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റു മോർട്ടം ഫലം വന്നശേഷം അടുത്ത നടപടിയിലേക്കു കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രാമത്തില്‍ നിലനിന്നിരുന്ന  അന്ധവിശ്വാസം മൂലമാണ് താരാഭായ് ക്രൂരത ചെയ്‌തതെന്നും റിപ്പോർട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments