Publish Date: Tue, 16 Oct 2018 (20:20 IST)
Updated Date: Tue, 16 Oct 2018 (21:14 IST)
മൈസൂർ: കാമുകനുമായുള്ള അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഏഴു വയസുകാരനെ അമ്മ കൊലപ്പെടുത്തി. മൈസൂരിലാണ് സംഭവ, ഉണ്ടായത്. മുപ്പത്തൊന്നുകാരി അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം അറിനാണ് കുട്ടിയെ കാണാതാവുന്നത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഇതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കിടപ്പറയിൽ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയും എന്ന് കുട്ടി പറഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.