Webdunia - Bharat's app for daily news and videos

Install App

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന്‍ പിടിയില്‍

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന്‍ പിടിയില്‍

Webdunia
തിങ്കള്‍, 12 ഫെബ്രുവരി 2018 (19:01 IST)
അങ്കമാലി മുക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മു​ക്ക​ന്നൂ​ർ എ​ര​പ്പ് അ​റ​യ്ക്ക​ലി​ൽ ശി​വ​ൻ(60), ഭാ​ര്യ വ​ത്സ(56), മ​ക​ൾ സ്മി​ത(33) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊല നടത്തിയ ശിവന്റെ സഹോദരന്‍ ബാബു പിടിയിലായി. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ശിവന്റെ വീട്ടിലെത്തിയ ബാ​ബു മൂന്നുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശിവനെ ആക്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ഭാര്യ വൽസയെയും സ്മിതയെയും ബാബു വെട്ടിയത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ശി​വ​ന്‍റെ മ​റ്റൊ​രു മ​ക​ൾ​ക്കും ബാ​ബു​വി​ന്‍റെ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കു​ടും​ബ​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

കൊ​ല​പാ​ത​ക​ശേ​ഷം താന്‍ പൊലീസില്‍ കീഴടങ്ങാന്‍ പൊകുകയാണെന്നു പറഞ്ഞാണ് ബാബു ബൈക്കില്‍ രക്ഷപ്പെട്ടത്. ശിവന്റെ കുടുംബവും ബാബുവും തമ്മിൽ കുടുംബ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാല്‍ പെട്ടന്ന് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments