കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ
കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം ഇന്ന് പുലർച്ചെ
Publish Date: Sat, 07 Apr 2018 (16:48 IST)
Updated Date: Sat, 07 Apr 2018 (16:50 IST)
കോട്ടയം പേരുരിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പേരൂർ പൂവത്തുമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭർത്താവ് മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. മാത്യുവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റു ചെയ്തു.
ഇടുക്കി സ്വദേശികളായ ദേവസ്യയും മേരിയും മകൾക്കൊപ്പം പേരൂരിലാണ് താമസിച്ചിരുന്നത്. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ദേവസ്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് നിഗമനം.