റേ​ഷ​ൻ കു​റ​ഞ്ഞത് ചോദ്യം ചെയ്‌തു; എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു

റേ​ഷ​ൻ കു​റ​ഞ്ഞത് ചോദ്യം ചെയ്‌തു; എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു

Webdunia
ശനി, 7 ഏപ്രില്‍ 2018 (19:24 IST)
റേ​ഷ​ൻ കു​റ​ഞ്ഞു​പോ​യെന്ന് പറഞ്ഞ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ക​ട​യു​ട​മ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ലാ​ണ് നാടിനെ നടുക്കിയ സംഭവം. ആസി എന്ന വ​യോ​ധി​ക​യാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്‌റ്റര്‍ പൊലീസ് മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ശനിയാഴ്‌ച കടയില്‍ നിന്നും റേഷന്‍ വാങ്ങിയതിനെ ചൊല്ലിയാണ് ആസി കടയുടമയുമായി തര്‍ക്കമുണ്ടായത്. സാധനങ്ങള്‍ കുറവാണെന്നും ലഭിച്ചവയുടെ അളവ് വളരെ കുറവാണെന്നും ഇവര്‍ ആരോപിച്ചു.

ആസിയുടെ ആരോപണം നിഷേധിച്ച കടയുടമ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായി വീണ ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്‌തുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ക​ട​യു​ട​മ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​സീ​ർ, ഷ​മീം, ജാ​നു എ​ന്നി​വ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments