Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ ബിരിയാണി വച്ചതിൽ തർക്കം, അമ്മായിയച്ഛനെ മരുമകൻ കൊലപ്പെടുത്തി

വീട്ടിൽ ബിരിയാണി വച്ചതിൽ തർക്കം, അമ്മായിയച്ഛനെ മരുമകൻ കൊലപ്പെടുത്തി
മണ്ണാർക്കാട് , ചൊവ്വ, 23 ജൂലൈ 2019 (16:33 IST)
വീട്ടിൽ ബിരിയാണി വച്ചതിനെ തുടർന്നുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ. മണ്ണാർക്കാട് പാമ്പൻതോട് ആദിവാസി കോളനിയിലാണ് സംഭവം ഉണ്ടായത്. 65കാരനായ വീരനാണ് തലക്ക് അടിയേറ്റ് മരിച്ചത്. സംഭവത്തിൽ വീരന്റെ മകളുടെ ഭർത്താവ് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ശനിയാഴ്ച രാത്രിയാണ് വീരനെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ് പരിക്കേറ്റു എന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലിസിന് വ്യക്തമായതോടെ നടത്തിയ അന്വേഷണമാണ് കൊലപതകം പുറത്തുകൊണ്ടുവന്നത്.
 
മകൾ തങ്കമണിയുടെ വീട് പെയിന്റടിക്കാനാണ് വീരൻ വീട്ടിലെത്തിയത്. സംഭവദിവസം വീട്ടിൽ ബിരിയാണി വച്ചതുമായി ബന്ധപ്പെട്ട് കുമാരനും ഭാര്യ തങ്കമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനിടെ തങ്കമണിയെ കുമാരൻ തല്ലിയത് വീരൻ ചോദ്യം ചെയ്തു. ഇതാൺ കൊലപാതകത്തിൽ കലാശിച്ചത്. 
 
തുണിയിൽ കല്ലുവച്ചുകെട്ടി കുമാരൻ വീരന്റെ തലക്ക് അടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വീരന്റെ തലയുടെ പിൻഭാഗത്തേറ്റ മുറിവാണ് സംശയത്തിന് ഇടയാക്കിയത്. ഈ മുറിവാണ് മരണത്തിന് കാരണമായത് എന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നും വ്യക്തമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്? ഉത്തരവാദിത്തം മുല്ലപ്പള്ളിക്കെന്ന് അനിൽ അക്കര