ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റയുടെ വാഹന ശ്രേണിയിൽ താരമായിരിക്കുകയാണ് കരുത്തനായ ചെറു എസ്‌യുവി നെക്സൺ. 2017 സെപ്തംബറിലിൽ വിപണിയിൽ എത്തിയ വാഹനം വെറും 22 മാസങ്ങൾകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന രണ്ടാമത്തെ വാഹനം ടാറ്റ നെക്സണാണ്.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനം എന ബഹുമതിയും നെക്സണ് തന്നെ സ്വന്തമാണ്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5സ്റ്റാൻ പ്രകടനമണ് വാഹനം കാഴ്ചവച്ചത്. നിരവധി പുരസ്കാരങ്ങളും വാഹനത്തെ തേടി എത്തിയിരുന്നു. നിലവിൽ 6.58 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് നെക്സണിന്റെ വിവിധ വേരിയന്റുകളുടെ വില.
1.2ലിറ്റർ ടർബോ പെട്രോൾ, 1.5ലിറ്റർ ടർബോ ഡീസൽ എഞിനുകളിലാണ് വാഹനം വിപണിയുലുള്ളത്. ഇരു എഞിനുകൾക്കും 110 ബിഎച്ച്‌പിയോളം കരുത്ത് ഉത്പദിപ്പിക്കാൻ സാധികക്കും. കോംപാക്ട് എസ്‌യുവി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസയാണ് നെക്സണിന്റെ പ്രധാന എതിരാളി.