Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

യുവാവിന്റെ കൊലപാതകം : പ്രതിക്ക് 14 വർഷം കഠിനതടവ്

Murder
, വെള്ളി, 12 മെയ് 2023 (17:51 IST)
എറണാകുളം: യുവാവിനെ കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതിയെ കോടതി പതിനാലു വര്ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വാഴക്കുളം ചാവറ കോളനി പേരാലിൻ ചുവട്ടിൽ സന്തോഷ് കുമാറിനെ (49) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാമലക്കണ്ടം സ്വദേശി സുജിത്തിനെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
 
2017 ഏപ്രിൽ 28 നു രാത്രി  പെയിന്റിംഗ് തൊഴിലാളിയായ സന്തോഷിനെ സുഹൃത്തായ പ്രതി കൊലപ്പെടുത്തി കൊക്കയിൽ തള്ളുകയായിരുന്നു. സന്തോഷ് മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് പോലീസിനെ കേസ് തെളിയിക്കുന്നതിൽ സഹായിച്ചത്.
 
വാഴക്കുളത്തെ ഹോട്ടൽ ജീവനക്കാരനായ പ്രതി സുജിത്തിനൊപ്പം സന്തോഷ് കാറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചത്. കൊക്കയിൽ മൃതദേഹം തള്ളിയ ശേഷം രണ്ടു ദിവസം കഴിഞ്ഞു സുജിത് വീണ്ടും എത്തി മൃതദേഹം ഉൾക്കാട്ടിലേക്കുമാറ്റി.
 
വാഴക്കുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷിച്ചത്. ക്യാമാറാ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് സുജിത്തിനെ ചോദ്യം ചെയ്തപ്പോൾ സന്തോഷിന്റെ സ്വർണ്ണമാല പ്രതിയുടെ ഭാര്യാ വീട്ടിൽ നിന്നും കണ്ടെടുത്തു.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച 62 കാരന് 25 വർഷം കഠിനതടവ്