Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

വീട്ടമ്മയെ കുത്തിക്കൊന്നു; അയൽവാസിയായ യുവാവ് അറസ്റ്റിൽ

അയൽവാസിയായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kollam

തുമ്പി ഏബ്രഹാം

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (13:46 IST)
കൊല്ലം കുണ്ടറയിൽ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പു‌ഴ അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് മരിച്ചത്. അയൽവാസിയായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
ഇന്ന് രാവിലെ കുട്ടിയെ സ്‌കൂളിലാക്കി മടങ്ങി വരുന്നവഴിക്ക് വീടിന് മുന്നിൽ വെച്ചാണ് പ്രതി ഷൈലയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ദേഹമാസകലം കുത്തേറ്റ ഷൈലയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ വെച്ച് മരിച്ചു. 
 
നാട്ടുകാരാണ് അനീഷിനെ പിടികൂടി പൊലീസിൽ ഏ‌ൽപ്പിച്ചത്. ഷൈലയുടെ ഭർത്താവ് വിദേശത്താണ്. ഷൈലയും അനീഷും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 
 
അടുത്തിടെ അനീഷ് വിവാഹിതനായി. തുടർന്ന് ഷൈല അനീഷുമായുള്ള അടുപ്പം ഉപേക്ഷിച്ചു, ഇതിനിടെ ഷൈലയുമായുള്ള സൗഹൃദം അറിഞ്ഞ ഭാര്യ പിണങ്ങിപ്പോയി. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് കലാപം; മോദിക്ക് ക്ലീൻചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്; സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്ന് റിപ്പോര്‍ട്ട്