Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, മണിക്കൂറുകളോളം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്ന് പിതാവ്

വാർത്തകൾ
, തിങ്കള്‍, 30 നവം‌ബര്‍ 2020 (10:17 IST)
പത്തുവയസുകാരനായ മകനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിപ്പിടിച്ച് മണീക്കൂറുകളോളം കിടന്ന് പിതാവ്, കാൺപ്പുരിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയായ ആലങ്കാർ ശ്രീവാസ്തവ എന്നയാളാണ് സ്വന്തം മകനെ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം മകനെ കൊലപ്പെടുത്തിയ വിവരം ആലങ്കാർ ഭാര്യ സരികയെ അറിയിയ്ക്കുകയായിന്നു. സംഭവത്തിൽ ആലങ്കാാർ ശ്രീവാസ്തവയെ പൊലീസ് ആറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാൾ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് പുലർച്ചെവരെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നു. 
 
പുലർച്ചെ അഞ്ചുമണിയോടെയാണ് മകനെ കൊലപ്പെടുത്തിയ കാര്യം ശ്രീവാസ്തവ ഭാര്യയെ അറിയിച്ചത്. ഭയന്നുപോയ ഭാര്യ ബന്ധുക്കളെ വിവരമറിയിയ്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയതോടെയാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. ഇനി മകനെ ആരും ശല്യപ്പെടുത്തില്ലെന്നും അവൻ സ്വസ്ഥമായി ഉറങ്ങുകയാണെന്നും ഭർത്താവ് പറഞ്ഞതായി സരിക മൊഴി നൽകി. ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ആലങ്കാർ കടുത്ത നിരാശയിലായിരുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് ഓർത്ത് ഇയാൾ ഏറെ അവസ്ഥനായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 38,772 പേർക്ക് രോഗബാധ, 45,333 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 94 ലക്ഷം കടന്നു