Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 വയസെന്ന് പിതാവ്, രേഖകളിൽ 17; പ്രണയിച്ച് ഒളിച്ചോടിയതെന്ന് ഓച്ചിറയിലെ പെൺകുട്ടിയും - പ്രതിയ്ക്ക് കുരുക്ക് മുറുകും

15 വയസെന്ന് പിതാവ്, രേഖകളിൽ 17; പ്രണയിച്ച് ഒളിച്ചോടിയതെന്ന് ഓച്ചിറയിലെ പെൺകുട്ടിയും - പ്രതിയ്ക്ക് കുരുക്ക് മുറുകും
, വ്യാഴം, 28 മാര്‍ച്ച് 2019 (08:28 IST)
ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിദ്യാഭ്യാസ രേഖ. 17–09–2001 ആണ് രേഖയിലെ ജനനത്തീയതി. രേഖയുടെ ആധികാരികത  പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 
പെൺകുട്ടിയെ മുഖ്യപ്രതി മുഹമ്മദ് റോഷനും കൂട്ടുപ്രതികളും ചേർന്ന് വീട്ടിനുള്ളിൽ നിന്നും മകളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി. മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും 15 വയസേ ആയിട്ടുള്ളുവെന്നുമായിരുന്നു പിതാവ് നൽകിയ പരാതിയിൽ പറഞ്ഞത്. 
 
എന്നാൽ, വിദ്യാഭ്യാസ രേഖകളിൽ കുട്ടിക്ക് 17 വയസാണ് കാണിക്കുന്നത്. ഇതിനാൽ പിതാവിന്റെ ആരോപണം വാസ്തവവിരുദ്ധമാണ്. അതേസമയം, പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്ക് കുരുക്ക് മുറുകും. പെണ്‍കുട്ടിയുടെ പ്രായത്തെപ്പറ്റി തെറ്റായ വിവരമാണ് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയതെന്ന് മുഹമ്മദ് റോഷന്റെ കുടുംബം പറഞ്ഞു.
 
ഇഷ്ടത്തിലാണെന്നും പതിനെട്ടു വയസു പൂര്‍ത്തിയായെന്നുമാണ് പെണ്‍കുട്ടിയും പറഞ്ഞത്. വീട്ടിൽ മറ്റ് കല്യാണം ആലോചിച്ചത് കൊണ്ടാണ് ഒളിച്ചോടി പോയതെന്നും റോഷൻ തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും പെൺകുട്ടിയും നേരത്തേ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സരത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധിയും? രാഹുൽ അമേഠ്യ വിട്ടു കൊടുക്കുമോ? - സസ്പെൻസ് നിർത്തി കോൺഗ്രസ്