പാനൂർ പീഡനക്കേസ്: തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ശനി, 25 ഏപ്രില്‍ 2020 (13:21 IST)
തിരുവനന്തപുരം: പാനൂരിൽ നാലാംക്ലാസ് വിദ്യാർഥിനിയെ ബിജെപി പ്രാദേശിക നേതാവ് പീഡിപ്പിച്ച കേസ് തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനും അധ്യാപകനുമായ പത്മജനാണ് സ്കൂളിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചത്.
 
സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്‌തിട്ട് ഒരു മാസം കഴിഞ്ഞും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്.തലശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ 14-ന് ഇയാളെ അറസ്റ്റുചെയ്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിങ്ങളെ ഒന്ന് പരീക്ഷിയ്ക്കാൻ ഞാൻ തമാശ പറഞ്ഞതല്ലേ, അണുനാശിനി കുത്തിവയ്ക്കാന്‍ പറഞ്ഞതിൽ വിശദീകരണവുമായി ട്രംപ്