Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: കണ്ണൂരിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: കണ്ണൂരിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി
, ബുധന്‍, 22 ഏപ്രില്‍ 2020 (18:34 IST)
സംസ്ഥാനത്ത്  നിലവിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ല കണ്ണൂരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും ഇതിന് ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കണ്ണൂരിൽ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്തു.ജില്ലയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വണ്ടി നിരത്തിലിറക്കിയതിന് 437 കേസുകളാണ് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്‌തത്. 347 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
 
ജില്ലയിലെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഹോട്ട് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്, രോഗം ഭേദമായത് ഒരാൾക്ക് മാത്രം