Publish Date: Fri, 19 Jul 2024 (14:50 IST)
Updated Date: Fri, 19 Jul 2024 (14:53 IST)
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ യുവാവിന് കോടതി ആറര വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. മലയിൻകീഴ് പഴയ റോഡ് ശ്രീമംഗലം വീട്ടിൽ അച്ചു എന്ന വിനീതിനെ (33) യാണ് കോടതി ശിക്ഷിച്ചത്.
പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി ഉപദ്രവിച്ചു എന്നാണ് കേസ്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എൻ് രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്.
ആറര വർഷത്തെ കഠിന തടവിനൊപ്പം 30000 രൂപാ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവു ശിക്ഷ അനുഭവിക്കണം