Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

അഭിറാം മനോഹർ

, ശനി, 25 ജനുവരി 2025 (15:43 IST)
പത്തനംതിട്ട: പതിനേഴുകാരിയെ വർഷങ്ങളായി പീഡിപ്പിക്കുകയും കൂട്ട ബലിൽ സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് 4 പേരെ അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഹയർ സെക്കൻഡറി വിദ്യാർത്ഥിനി കൗൺസിലിംഗിനിടെ ആണ് പീഡനവിവരം അറിയിച്ചത്. 
 
ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികാരികൾ പോലീസിൽ വിവരം അറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിനു ശേഷം 4 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. താൻ ഏഴാം ക്ലാസ് മുതൽ പീഡിനത്തിന് ഇരയായി എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 
 
അടൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. തുടർ അന്വേഷണത്തിൽ 6 പേരെ കൂടി പിടി കൂടാനുണ്ട് എന്ന് പോലീസ് സൂചിപ്പിച്ചു. ഒരു ബന്ധുവും സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ. മറ്റു വിശദ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം