Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

എ കെ ജെ അയ്യർ

, തിങ്കള്‍, 20 ജനുവരി 2025 (15:37 IST)
പാലക്കാട്: മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചെറുമകനും ഭാര്യയ്ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണ്ണാര്‍കാട് കരിമ്പുഴ തോട്ടട ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പെട്ട കേസിലാണ് മകളുടെ മകനായ പടിഞ്ഞാറ്റതില്‍ ബഷീര്‍ (42) ഭാര്യ ഫസീല (37) എന്നിവരെ മണ്ണാര്‍കാട് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്.
 
ജീവപര്യന്തം തടവിനൊപ്പം 2 ലക്ഷം രൂപാ വീതം പിഴയും നല്‍കണം. വിഴതുകയില്‍ 2 ലക്ഷം രൂപാ മരിച്ച നബീസയുടെ ഭിന്നശേഷിക്കാരിയായ മകള്‍ ആയിഷയ്ക്ക് നല്‍കാനാണ് കോടതി വിധി. മുമ്പ് ഭര്‍ത്യ പിതാവ് മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഫസീലയ്ക്ക് 5 വര്‍ഷം കഠിന തടവും അര ലക്ഷം രൂപാ പിഴയും കോടതി വിധിച്ചിരുന്നു.
 
2016 ജൂണിലാണ് നബീസ കൊല്ലപ്പെട്ടത്. വീട്ടിലെ 43 വവന്റെ സ്വര്‍ണ്ണം കാണാതായതിന്റെ പിന്നില്‍ ഫസീലയാണെന്ന് മരിച്ച നബീസ നാട്ടുകാരോടും അയല്‍ക്കാരോടും പറഞ്ഞു എന്നതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയച്ചത്. ബന്ധുവീട്ടിലായി നബീസയെ ചെറുമകനായ ബഷീര്‍ വാടക വീട്ടില്‍ എത്തിച്ച് രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ബലമായി കഴിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം രാത്രി തന്നെ ആര്യമ്പാവ് ചെട്ടിപ്പടി ഭാഗത്ത് മൃതദ്ദേഹം ഉപേക്ഷിച്ചു. മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്ന സഞ്ചിയില്‍ ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നു എങ്കിലും നബിസയ്ക്ക് എഴുതാനും വായിക്കാനും അറിയിലെന്ന കാര്യം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറും സഫീലയും പിടിയിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ