പോക്സോ കേസ് പ്രതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (12:12 IST)
തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയായ 20 കാരന്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ആനമരം വലിച്ച കൈതവന്‍ വിള വീട്ടില്‍ സുജിത് ദാസ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സുഹൃത്തുകളൊത്ത് മദ്യപിച്ചു പിരിഞ്ഞ ശേഷം രാത്രി എട്ടരയോടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെളുപ്പിന് മരിച്ചു. എലിവിഷം കഴിച്ചാണ് സുജിത് ദാസ് മരിച്ചതെന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് പോലീസ് പറഞ്ഞത്.
 
കാഞ്ഞിരംകുളത്തെ പൂക്കടയിലെ തൊഴിലാളിയായിരുന്ന സുജിത് പുവാര്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ രണ്ടു അടിപിടി ക്രിമിനല്‍ കേസിലും പ്രതിയാണെന്നും പോലീസ് വെളിപ്പെടുത്തി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല; തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

അടുത്ത ലേഖനം
Show comments