Publish Date: Fri, 30 Aug 2024 (10:21 IST)
Updated Date: Fri, 30 Aug 2024 (10:17 IST)
മലപ്പുറം: ബസ് യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി അടുക്കത്ത് താമസിക്കുന്ന മൂപ്പറ്റക്കുഴി വീട്ടില്‍ ഫൈസലി(31)നെ ആണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. 22കാരിയായ കടിയങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ഉടനെ കയറിപ്പിടിക്കുകയായിരുന്നു.
തുടർന്നു പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തുകയും അത്തോളി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.