വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ മുൻ എക്‍സൈസ് ഉദ്യോഗസ്ഥൻ പിടിയിലായി. കാപ്പിൽ കിഴക്കേതിൽ സ്വദേശി ഹാരിഷ് ജോൺ എന്ന അമ്പത്തൊന്നുകാരനും വിൽപ്പന സഹായികളായ രണ്ട് പേരുമാണ് എക്സൈസ് പിടിയിലായത്.
കല്ലുംതാഴം സ്വദേശി രാഹുൽ (27), കിഴക്കേകല്ലട സ്വദേശി സഞ്ജയൻ (42) എന്നിവരെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. ബഹുനിലകെട്ടിടം വാടകയ്‌ക്കെടുത്തതാണ് ഇയാൾ കുപ്പികളിലാക്കി വിവിധ ബ്രാൻഡുകളിൽ മദ്യം വിൽപ്പന നടത്തിയിരുന്നത്. 400 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സഹായികളെ പിടികൂടിയപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാരിഷ് ജോണിനെ അറസ്റ്റ് ചെയ്‌തത്. ജവാൻ, ഡാഡി വിത്സൺ എന്നീ ബ്രാൻഡുകളുടെ പേരിലായിരുന്നു ഒറിജിനലിനെ പോലും വെല്ലുന്ന മദ്യം ഇയാൾ തയ്യാറാക്കിയിരുന്നത്.
സ്പിരിറ്റ് മാഫിയക്കാരുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു റേഞ്ച് ഓഫീസ് ഗാർഡ് ആയിരുന്ന ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.